ന്യൂഡൽഹി: മലയാളി നഴ്സ് നിമിഷപ്രിയയുടെ കേസ് കൈകാര്യം ചെയ്യുന്നത് ഹൂതി വിമതരെന്ന് യെമൻ എംബസി. ഹൂതി നിയന്ത്രണത്തിലുള്ള മേഖലയിലാണ് നിമിഷപ്രിയയുടെ കേസ് നടന്നതെന്നും ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ നേതാവ് മെഹ്ദി അൽ മഷാദ് ആണ് വധശിക്ഷ അംഗീകരിച്ചതെന്നുമാണ് ഇന്ത്യയിലെ യെമൻ എംബസി വ്യക്തമാക്കുന്നത്. ......
കർണാടകം : കർണാടകം ഭരിക്കുന്ന കോൺഗ്രസ്സിനകത്ത് അധികാരത്തർക്കവുമായി ബന്ധപ്പെട്ട ശീതസമരം ശക്തിപ്പെടുന്നു. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ചെലുത്തുന്ന സമ്മർദ്ദമാണ് വിഭാഗീയത ബലപ്പെടുത്തുന്നത്. ......
ന്യൂഡൽഹി: കർണാടകയിൽ രണ്ട് കുഞ്ഞുങ്ങളിൽ എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രണ്ട് കേസുകളും കർണാടകയിലെ ബെംഗളുരുവിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ......
ചെന്നൈ: തമിഴ്നാട് ഗവർണർ ആർ എൻ രവി നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. നിയമസഭയിൽ ദേശീയ ഗാനത്തിനു പകരം 'തമിഴ് തായ് വാഴ്ത്ത്' ആലപിച്ചതിൽ പ്രതിഷേധിച്ചാണ് ഗവർണർ നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയത്. ......
ഒട്ടാവ: കാനഡയിൽ ഭരണകക്ഷിക്കുള്ളിൽ തർക്കം രൂക്ഷമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജിക്കായി സ്വന്തം പാർട്ടിയായ ലിബറൽ പാർട്ടിക്കകത്തുതന്നെ ആവശ്യം ശക്തമായിരിക്കുകയാണ്. ......
തിരുവനന്തപുരം: കേരളാ പോലീസിന്റെ പാസിങ് ഔട്ട് പരേഡിലെ പ്രതിജ്ഞാവാചകത്തിൽ മാറ്റം. 'ഒരു പോലീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ' എന്നിൽ അർപ്പിതമായ കർത്തവ്യങ്ങളും ചുമതലകളും നിർവഹിക്കുമെന്നും സർവ്വാത്മനാ പ്രതിജ്ഞ ചെയ്യുന്നു എന്നായിരുന്നു ഇതുവരെ പാസിങ് ഔട്ട് പരേഡിൽ ചൊല്ലുന്ന പ്രതിജ്ഞാ വാചകത്തിലുണ്ടായിരുന്നത്. ......
കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. നവീൻ ബാബുവിന്റെ മരണം കൊലപാതകമാണോ എന്നതടക്കം കുടുംബം ഉന്നയിക്കുന്ന കാര്യങ്ങളും പ്രത്യേകാന്വേഷണ സംഘം പരിശോധിക്കണമെന്ന നിർദ്ദേശത്തോടെയാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജി കോടതി തള്ളിയത്. ......
പിവി അൻവറിന്റെ അറസ്റ്റ് കർഷക സമൂഹത്തോടുള്ള വെല്ലുവിളിയെന്ന് താമരശ്ശേരി രൂപത. ഒരു സഹോദരന്റെ മരണത്തിൽ പ്രതിഷേധിച്ചതിനാണ് പി വി അൻവറിനെ അറസ്റ്റ് ചെയ്തതെന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. ......
മലപ്പുറം: താനും പാണക്കാട് സാദിഖലി തങ്ങളുമായി ഒരു പ്രശ്നവുമില്ലെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ആരും ഭിന്നത വളർത്താൻ ശ്രമിക്കരുതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. ......
ബംഗളൂരു: ചൈനയിൽ പടർന്നുപിടിക്കുന്ന ഹ്യൂമൻ മെറ്റാപ്ന്യൂമോ വൈറസ് (എച്ച്എംപിവി) ഇന്ത്യയിലും സ്ഥിരീകരിച്ചു. ബെംഗളൂരുവിലാണ് ഇന്ത്യയിലെ ആദ്യ എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചത്. ......